Local News
പാരന്റിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഐക്യമുള്ള ഒരു സമൂഹം വളര്‍ത്തിയെടുക്കുന്നതില്‍ കുടുംബത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ നീക്കത്തിന് അടിവരയിടുന്ന ഒരു സംരംഭമായ പാരന്റിംഗ് സെന്റര്‍ (കനാഫ്) പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ വര്‍ക്കുമായി അഫിലിയേറ്റ് ചെയ്ത് സാമൂഹിക വികസന-കുടുംബ മന്ത്രാലയം നടപ്പാക്കുന്ന ശ്രദ്ധേയമായ ഒരു പദ്ധതിയാണ് കനാഫ്.