Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രവാസ ലോകത്തും നാട്ടിലും പെരുന്നാള്‍ വ്യാഴാഴ്ച

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പ്രവാസ ലോകത്തും നാട്ടിലും ഈ വര്‍ഷം റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ എങ്ങും സന്തോഷം അലയടിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതിലെ സന്തോഷമാണ് ഒരു ഭാഗത്ത്. മറു ഭാഗത്ത് എല്ലാവരും ഒരേ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നതിലെ ആഹ്‌ളാദവും.

കോവിഡ് ഭീഷണി അതിഗുരുതരമായി തുടരുന്നത് ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ടെങ്കിലും ശാരീരിക സാന്നിധ്യങ്ങളേക്കാള്‍ ഓണ്‍ ലൈനിലൂടേയും സാമൂഹ്യ മാധ്യമങ്ങളിലൂടേയുമുള്ള മാനസിക സാന്നിധ്യം ഉറപ്പാക്കിയാണ് സൗഹൃദത്തിന്റെ പരിമളം പരത്തി ആഘോഷം സാര്‍ഥകമാക്കാനൊരുങ്ങുന്നത്.

ആഘോഷങ്ങള്‍ കോവിഡ് വ്യാപനത്തിന് ഒരിക്കലും കാരണമാവരുതെന്നും എല്ലാ സുരക്ഷ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് ആഘോഷം സവിശേഷമാക്കണണമെന്നുമാണ് ഈ സന്ദര്‍ഭത്തില്‍ ഉണര്‍ത്താനുള്ളത്.

Related Articles

Back to top button