Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും കൂടിക്കാഴ്ച നടത്തി: മേഖലയിലെ സാഹചര്യങ്ങളും സംഘര്‍ഷം കുറക്കാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തു

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി മേഖലയിലെ ഉയര്‍ന്നുവരുന്ന സംഘര്‍ഷാവസ്ഥകളുടെ പശ്ചാത്തലത്തില്‍ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.
മസ്‌കത്തിലെ അല്‍ ബറാക്ക പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍, നിലവിലെ സാഹചര്യങ്ങളും മേഖലയിലെ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും, ഊര്‍ജ്ജ വിതരണത്തിലും അന്താരാഷ്ട്ര സമുദ്രഗതാഗതത്തിലും ഉണ്ടാകുന്ന സ്വാധീനങ്ങളും നേതാക്കള്‍ വിലയിരുത്തി.

സംഘര്‍ഷം കുറയ്ക്കുന്നതിനായി പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്രപരമായ മാര്‍ഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യവും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button