Local News
ഖത്തരി ഗായകര്‍ക്കൊപ്പം ഇടം നേടി മലയാളി ഗായകന്‍ നാദിര്‍ അബ്ദുല്‍ സലാം

ഖത്തരി ഗായകര്‍ക്കൊപ്പം ഇടം നേടി മലയാളി ഗായകന്‍ നാദിര്‍ അബ്ദുല്‍ സലാം
പ്രശസ്ത ഖത്തരി സംഗീതജ്ഞന്‍ ഡോക്ടര്‍ മതര്‍ അലി അല്‍ കുവാരിയുടെ സംഗീത സംവിധാനത്തില്‍ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ‘ഖത്തര്‍ അമാന’ എന്ന ദേശഭക്തി ഗാനത്തിലാണ് ഖത്തരി ഗായകരായ ഈസ അല്‍ കുബൈസി, സഊദ് ജാസിം, നാസര്‍ അല്‍ കുബൈസി, മുഹമ്മദ് അല്‍ സുലൈത്തി എന്നിവരോടൊപ്പം മലയാളിയായ നാദിര്‍ പാടിയത്. ഗാനത്തിന്റെ മിക്‌സിങ്ങും, റെക്കോഡിങ്ങും നിര്‍വഹിച്ചതും നാദിര്‍ തന്നെയാണ്. ഖത്തര്‍ മീഡിയ കോര്‍പറേഷനില്‍ സൗത്ത് അല്‍ ഖലീജ് സ്റ്റുഡിയോവിലെ സംഗീത സംവിധായകനും ഗായകനുമാണ് കോഴിക്കോട് സ്വദേശിയായ നാദിര്‍ അബ്ദുല്‍ സലാം.
