Local News

ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സെന്റര്‍ ഫോര്‍ ഗിഫ്റ്റഡ്നെസ് ആന്‍ഡ് ഇന്നൊവേഷന്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ സയന്‍സ് ചലഞ്ച്’ മത്സരത്തിന്റെ അഞ്ചാം സീസണില്‍ മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി ഖത്തര്‍

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സെന്റര്‍ ഫോര്‍ ഗിഫ്റ്റഡ്നെസ് ആന്‍ഡ് ഇന്നൊവേഷന്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ സയന്‍സ് ചലഞ്ച്’ മത്സരത്തിന്റെ അഞ്ചാം സീസണില്‍ മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി ഖത്തര്‍

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്ഡസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഈ വര്‍ഷം മത്സരം ശ്രദ്ധ കേന്ദ്രീകരിച്ചത്.

അറബ് ലോകത്തുടനീളമുള്ള 1,713 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 681 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഖത്തര്‍ 40 ടീമുകളുമായി പങ്കെടുത്തു, അതില്‍ ഒമ്പത് ടീമുകള്‍ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടി, മൂന്ന് ടീമുകള്‍ വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നേടി.

ജൂനിയര്‍ വിഭാഗത്തില്‍ അല്‍-മഷാഫ് പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിനെ പ്രതിനിധീകരിച്ച് ആക്സസ് മേക്കര്‍ മികച്ച എഞ്ചിനീയര്‍ അവാര്‍ഡ് നേടി. ടീം കോര്‍ഡിനേറ്റര്‍ യമന്‍ മുഹമ്മദ് മഹര്‍ സൂഫിയുടെ മേല്‍നോട്ടത്തില്‍ ഫാത്തിമ അബ്ദുല്ല സമീര്‍ അല്‍ അകര്‍, വാജ്ദാന്‍ മുഹമ്മദ് സലേം മഷാബ്, ഡാനിയ മഹ്‌മൂദ് അല്‍ സയീദ് എന്നിവര്‍ ടീമില്‍ ഉള്‍പ്പെടുന്നു.
അഹമ്മദ് മന്‍സൂര്‍ എലിമെന്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ നിന്നുള്ള ഫാല്‍ക്കണ്‍സ് ഓഫ് ദി ഫ്യൂച്ചര്‍ ടീം ജൂനിയര്‍ വിഭാഗത്തില്‍ മികച്ച ഡിസൈനര്‍ അവാര്‍ഡും നേടി. ടീം കോര്‍ഡിനേറ്റര്‍ ഖുതൈബ സലിം ബിന്‍ഷിയുടെ മേല്‍നോട്ടത്തില്‍ നവാഫ് മുഹമ്മദ് നവാഫ് അല്‍ മജ്ലാദ്, റാഷിദ് അഹമ്മദ് അബ്ദുള്‍ ലത്തീഫ് അല്‍ മുതവ എന്നീ വിദ്യാര്‍ത്ഥികളാണ് ടീമില്‍ ഉണ്ടായിരുന്നത്.

ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്സില്‍ നിന്നുള്ള തുറാത്ത് ടെക് പ്രൊഫഷണല്‍ വിഭാഗത്തില്‍ മികച്ച ഇന്നൊവേറ്റര്‍ അവാര്‍ഡ് നേടി. ടീം കോര്‍ഡിനേറ്റര്‍ ഫൗസി എസ്സാം ബൗ ഫഖര്‍ അല്‍ ദിന്‍ മേല്‍നോട്ടത്തില്‍ ജാസിം ഹമദ് മുഹമ്മദ് അബ്ദുള്‍റഹ്‌മാന്‍ അല്‍ മാല്‍ക്കി, അബ്ദുല്ല ഹമദ് മുഹമ്മദ് അമര്‍ അല്‍ ഖഹ്താനി എന്നീ വിദ്യാര്‍ത്ഥികളാണ് ടീമില്‍ ഉണ്ടായിരുന്നത്.