Breaking News

ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി ഒന്നിന് ദോഹയില്‍ പന്തുരുളും

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി ഒന്നിന് ദോഹയില്‍ പന്തുരുളും. ഖത്തരി ചാമ്പ്യന്‍മാരായ അല്‍ ദുഹൈലും ന്യൂസിലാന്റിലെ ഓക്ക്‌ലാന്‍ഡ് സിറ്റിയും തമ്മിലുള്ള ഉദ്ഘാടന മത്സരം അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ( റയ്യാന്‍ സ്റ്റേഡിയം) ഫെബ്രുവരി 1 ന് രാത്രി 8.30 ന് അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. 2022 ഫിഫ വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന എഡ്യൂക്കേഷന്‍ സിറ്റി, അഹ്മദ് ബിന്‍ അലി, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയങ്ങള്‍ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായി 2021 ഫെബ്രുവരി 1 മുതല്‍ 11 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. ഫൈനല്‍ ഫെബ്രുവരി 11 ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9 മണിക്കായിരിക്കും നടക്കുക. കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ലെങ്കിലും അമീരീ കപ്പ് ഫൈനലോടെ ഖത്തറില്‍ കാല്‍പന്തുകളിയാരവങ്ങള്‍ക്ക് ആവേശമേറിയിരിക്കുകയാണ്. അറബ് ലോകത്ത് ആദ്യമായി ഫിഫ ലോക കപ്പിന്റെ പന്തുരുളാന്‍ കാത്തിരിക്കുന്ന ഖത്തര്‍ ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് തുടര്‍ച്ചയായി രണ്ടാമതും ആതിഥ്യമരുളുമ്പോള്‍ കായിക രംഗത്തെ തങ്ങളുടെ ആവേശവും സംഘാടകമികവും അടയാളപ്പെടുത്തുന്നതോടൊപ്പം ഫിഫ 2022 നുള്ള പ്രായോഗിക പരിശീലനം കൂടിയാണ് ഖത്തര്‍ സ്വന്തമാക്കുന്നത്

Comments are closed.