ഷാര്‍ജ ദോഹ എയര്‍ അറേബ്യ വിമാനം ജനുവരി 18 മുതല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാര്‍ജയില്‍ നിന്നും ദോഹയിലേക്കുള്ള എയര്‍ അറേബ്യ പ്രതിദിന സര്‍വീസ് ജനുവരി 18 ന് തിങ്കളാഴ്ച ആരംഭിക്കുമെന്ന് കമ്പനി ട്വിറ്ററില്‍ അറിയിച്ചു.
g 9134 നമ്പര്‍ വിമാനം യു. എ. ഇ . സമയം 4.10 ന് പുറപ്പെട്ട് ഖത്തര്‍ സമയം 4.10 ന് ദോഹയിലെത്തും.
തിരിച്ച് ദോഹയില്‍ നിന്നും 5.10 ന് പുറപ്പെട്ട് യു. എ. ഇ. സമയം 7.10 ന് ഷാര്‍ജയിലെത്തും.
ജനുവരി 9 നാണ് യു. എ. ഇ ഖത്തറുമായുള്ള വ്യോമപാത തുറക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ദോഹയിലേക്ക് ആദ്യം സര്‍വീസ് തുടങ്ങുന്ന കമ്പനിയാണ് എയര്‍ അറേബ്യ.

Comments are closed.