Breaking News

ഖത്തറില്‍ കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷയേറുന്നു; തുടര്‍ച്ചയായി നാലാം ദിവസവും രോഗികളേക്കാളും രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദേഹ. ഖത്തറില്‍ കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷയേറുന്നു; തുടര്‍ച്ചയായി നാലാം ദിവസവും രോഗികളേക്കാളും രോഗമുക്തര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9566 പരിശോധനകളില്‍ 32 യാത്രക്കാര്‍ക്കടക്കം 459 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 562 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9759 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 670 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേരെയാണ് തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.