Breaking News

ഗാര്‍ഹിക തൊഴിലാളികളുടെ ജോലിയും ജോലി സമയവും നിര്‍ണയിക്കുന്ന കോണ്‍ട്രാക്റ്റുകള്‍ വേണം

ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളുടെ ജോലി സംബന്ധിച്ചും ജോലി സമയം സംബന്ധിച്ചും വ്യക്തതയുള്ള തൊഴില്‍ കരാറുകള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ഖത്തറിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രൊജക്റ്റ് ഓഫീസിനെ ഉദ്ദരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
2017ലെ പതിനഞ്ചാം നമ്പര്‍ ലേബര്‍ ലോ അനുസരിച്ചുള്ള പുതിയ എംപ്ലോയ്‌മെന്റ് കരാര്‍ ഈയിടെ ഭരണ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ക്കും ജോലി സമയം, ലീവ്, ജോലിയുടെ സ്വഭാവം എന്നിവ കരാറില്‍ കൃത്യമാക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഈ കരാര്‍ നിലവില്‍ വരുന്നതോടെ മറ്റു തൊഴിലാളികളെ പോലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും അവരുടെ തൊഴില്‍ അവകാശങ്ങളെക്കുറിച്ച അവബോധവും ആനൂകൂല്യങ്ങളും ഉണ്ടാകും
ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന തിരുമാനമാണിത്.