Archived Articles

ഖത്തറില്‍ നാലരലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇതിനകം നാലരലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസിന് വലിയ ഡിമാന്റുണ്ട്

ജനുവരി 9 ന് ബിസിനസ്, വ്യസായ മേഖലക്കുള്ള വലിയ സൗകര്യമായ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എളുപ്പത്തില്‍ നല്‍കാനാകും. നിത്യവും മുപ്പതിനായിരം പേര്‍ക്ക് വരെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള സൗകര്യമാണ് ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഉദ്ദേശിക്കുന്നത്.