Archived Articles

സുഭാഷ് ജോണ്‍ മാത്യുവിന്റെ സംസ്‌കാര ശുശ്രൂഷ ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നാളെ വൈകുന്നേരം 4 മണിക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ ദോഹയില്‍ നിര്യാതനായ കാവുംഭാഗം, കായപുറത്തു പരേതനായ ജോണ്‍ കെ മാത്യുവിന്റെയും, പൂഴിക്കാലയില്‍ സുശീല മാത്യുസിന്റെയും മകന്‍ സുഭാഷ് ജോണ്‍ മാത്യു (36) വിന്റെ സംസ്‌കാര ശുശ്രൂഷ ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നാളെ വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് മൃതദേഹം ദോഹയില്‍ നിന്നും കൊണ്ടുപോവുക. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്കുള്ള വസതിയിലെ ശുശ്രഷക്ക് ശേഷം 3നു കാവുംഭാഗം എബനേസര്‍ മാര്‍ത്തോമ പള്ളിയില്‍ അഭിവന്ദ്യ ഗ്രിഗോറിയോസ് മാര്‍ സ്‌റ്ഫനോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ സംസ്‌കാരം നടക്കും.