Archived Articles

ഡൗണ്‍ലോഡ് ആന്റ് വിന്‍ മല്‍സരവുമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ എസ്. എം. ഇ. സെക്ടറിലെ പ്രമുഖ ഡയറക്ടറിയായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഡൗണ്‍ലോഡ് ആന്റ് വിന്‍ മല്‍സരം സംഘടിപ്പിക്കുന്നു. ഡയറക്ടറിയുടെ മൊബൈല്‍ ആപ്‌ളിക്കേന്‍ ഡൗണ്‍ ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍്ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ബംബര്‍ സമ്മാനം രണ്ട് ദിവസത്തെ ദുബൈ യാത്രയും, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ താമസവും ഒരു ദിവസത്തെ ദുബൈ എക്‌സ്‌പോയിലേക്കുള്ള പാസ്സും അടങ്ങുന്നതാണ് .

പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 100 റിയാല്‍ വീതമുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ ( 5 എണ്ണം), വാഫിയ ഡേറ്റ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 100 റിയാല്‍ മൂല്യമുള്ള ഗിഫ്റ്റ് ബോക്‌സ് ( 5 എണ്ണം) എന്നിവയാണ് സമ്മാനങ്ങള്‍.


ഖത്തറിലെ ആദ്യത്തെ മലയാളം ന്യൂസ് പോര്‍ട്ടലായ ഇന്റര്‍നാഷണല്‍ മലയാളി ഫേസ് ബുക്ക് പേജിലൂടെയാണ് മല്‍സരം നടക്കുന്നത്.
മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കാം

https://www.facebook.com/internationalmalayalynews/posts/442766554209039