Breaking News

ഫിഫ 2022 ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ആദ്യ ദിവസം ഫിഫയുടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് സന്ദര്‍ശിച്ചത് 21.4 കോടി ജനങ്ങള്‍

റഷാദ് മുബാറക്

ദോഹ. കാല്‍പന്തുകളിയാരാധകരുടെ ആവേശമുയര്‍ത്തി ചരിത്രത്തിലാദ്യമായി അറബ് ലോകത്ത് നടക്കുന്ന ഫിഫ ലോക കപ്പ് ഖത്തര്‍ 2022 വിനുളള ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ഉച്ചക്ക് ഖത്തര്‍ സമയം ഒരു മണിക്കാണ് ആരംഭിച്ചത്. ക്രൗഡ് ടാങ്കിളിന്റെ വിശകലനമനുസരിച്ച് ആദ്യ ദിവസം 21.4 കോടി ജനങ്ങളാണ്  ഫിഫയുടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് സന്ദര്‍ശിച്ചത്.

ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോക കപ്പ് കായികലോകത്ത് സൃഷ്ടിക്കുന്ന വമ്പിച്ച പ്രതികരണമാണ് ഇത് സൂചിപ്പിക്കുന്നത്. ഫിഫ ലോക കപ്പില്‍ കഴിഞ്ഞ 32 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

ഫിഫ ലോക കപ്പ് ടിക്കറ്റ് വില്‍പന യുടെ ആദ്യ ഘട്ടം ഫെബ്രുവരി 8 വരെ നീണ്ടുനില്‍ക്കും. ബുക്ക് ചെയ്യുന്നവരില്‍ നിന്നും റാന്‍ഡം സെലക് ഷനിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്് ടിക്കറ്റ് ലഭിക്കുക.