Breaking News

ഖത്തറില്‍ ഇന്ന് 4072 പേര്‍ക്ക് രോഗ മുക്തി , 3204 രോഗികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തിറിപ്പോര്‍ട്ട് ചെയ്തുവെന്നത് ഏറെ ആശ്വാസകരമാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 29014 പരിശോധനകളില്‍ 432 യാത്രക്കര്‍ക്കടക്കം 3204 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2772 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.
4072 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 40832 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 51 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 9 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 552 പേര്‍ ആശുപത്രിയിലും 106 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!