Archived Articles

ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി ഖത്തര്‍ . നാല് തവണ ചാമ്പ്യന്മാരായ ഖത്തര്‍ ഇന്നലെ നടന്ന വാശിയേറിയ മല്‍സരത്തില്‍ യുണൈറ്റഡ് അറബ് എമിറൈറ്റ്‌സിനെ 22- 17 ന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ്് സി യില്‍ മുന്നിലെത്തി മല്‍സരത്തിന്റെ പ്രധാന റൗണ്ടിലേക്ക് പ്രവേശിച്ചത്. മൊത്തം 8 ടീമുകളാണ് പ്രധാന റൗണ്ടിലുള്ളത്.

പ്രധാന റൗണ്ടിലെ ഖത്തറിന്റെ ആദ്യ മല്‍സരം ഇന്ന് സൗദി അറേബ്യയുമായാണ് .

2014, 16, 18, 20 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ ഖത്തര്‍ ഈ വര്‍ഷം കിരീടം ചൂടി തുടര്‍ച്ചയായി 5 തവണ കിരീടം ചൂടിയവരെന്ന സൗത്ത് കൊറിയയുടെ റിക്കോര്‍ഡിനൊപ്പമെത്താനാണ് ശ്രമിക്കുന്നത്.

Related Articles

Back to top button
error: Content is protected !!