Archived Articles

കൊല്ലം ജില്ലാ കൂട്ടായ്മയും 140/കേരളീയ പ്രവാസി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. കൊല്ലം ജില്ലാ കൂട്ടായ്മയും 140/കേരളീയ പ്രവാസി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി . വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ 36 പേര്‍ രക്തം നല്‍കി. തുടര്‍ന്നും ഇതുപോലെയുള്ള ക്യാമ്പുകള്‍ ഉണ്ടാകും എന്ന് ഭാരവാഹികള്‍ അറിയിച്ചു.


ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകനും ലോക കേരളാ സഭ അംഗവുമായ അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി ക്യാമ്പ് സന്ദര്‍ശിച്ച് ഭാരവാഹികള്‍ക്കും രക്തദാതാക്കള്‍ക്കും ആശംസകള്‍ അറിയിച്ചത് സംഘാടകരെ ആവേശഭരിതരാക്കി.


ഷംനാദ് ഖാന്‍, ഷാജഹാന്‍, സയാസ് ഖാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി