Archived Articles

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍

ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, മാപ്പിളകലാ അക്കാദമി അധ്യക്ഷന്‍ മുത്തലിബ് മട്ടന്നൂര്‍, ഐ.സി.സി. യൂത്ത് വിംഗ് മാനേജിംഗ് കമ്മറ്റി അംഗം അബ്ദുല്ല പൊയില്‍, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ സാരഥി ജാഫര്‍ മുറിച്ചാണ്ടി എന്നിവരാണ് കഴിഞ്ഞ ദിവസം ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസുമായി ബന്ധപ്പെടണം