Breaking News

പ്രതിദിനം ആറായിരത്തോളം ടെസ്റ്റുകള്‍ പ്രോസസ് ചെയ്യാവുന്ന ലബോറട്ടറി തുറന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രതിദിനം ആറായിരത്തോളം ടെസ്റ്റുകള്‍ പ്രോസസ് ചെയ്യാവുന്ന ലബോറട്ടറി തുറന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി വിഭാഗമാണ് ഇന്ന് പുതിയ ലബോറട്ടറി തുറന്നത്.

ഇത് കോവിഡ് -19 പരിശോധനയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ സ്ഥിതി ചെയ്യുന്ന പുതിയ ലബോറട്ടറി, കോവിഡ് -19 പരിശോധനയ്ക്കുള്ള എച്ച്എംസിയുടെ നാലാമത്തെ ലബോറട്ടറിയാണിത്.

Related Articles

Back to top button
error: Content is protected !!