Archived Articles

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായി ദോഹ വീണ്ടും

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായി ദോഹയെ വീണ്ടും നംബിയോ തിരഞ്ഞെടുത്തു. നംബിയോയുടെ ക്രൈം ഇന്‍ഡക്സ് ബൈ സിറ്റി 2022 റിപ്പോര്‍ട്ട് 459 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. കുറഞ്ഞ കുറ്റകൃത്യനിരക്കിലും ഉയര്‍ന്ന സുരക്ഷയിലും സൂചികയില്‍ ദോഹ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

സുരക്ഷാ സൂചികയില്‍ ദോഹ 86.17 സ്‌കോര്‍ ചെയ്തപ്പോള്‍ നഗരത്തിലെ കുറ്റകൃത്യ സൂചിക 13.83 മാത്രമാണ്. അബുദാബി, സാന്‍ സെബാസ്റ്റ്യന്‍, ഷാര്‍ജ, തായ്പേയ്, ക്യൂബെക് സിറ്റി, ഫഞ്ചാല്‍, ദുബായ്, സൂറിച്ച് എന്നിവയാണ് അവരോഹണ ക്രമത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് മികച്ച 9 സുരക്ഷിത നഗരങ്ങള്‍.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ തോത് അളക്കുന്നതിനെ അടിസ്ഥാനമാക്കി 2009 മുതല്‍ നംബിയോ ഡാറ്റാബേസ് അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നു.