Archived Articles

മോറെക്‌സ് ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍, ഇന്ത്യ, മലേഷ്യ, ചൈന എന്നിവിടങ്ങളിലൊക്കെ ബിസിനസ് സംരംഭങ്ങളുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ മോറെക്‌സ് ഗ്രൂപ്പിന്റെ ഖത്തര്‍ ഓഫീസിലേക്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എക്കൗണ്ടന്റ് , സെയില്‍സ് എഞ്ചിനീയര്‍, സെയില്‍സ്മാന്‍, സെയില്‍സ് കണ്‍സല്‍ട്ടന്റ് , സെയില്‍സ് കോര്‍ഡിനേറ്റര്‍ ത്രീ ഡി ഡ്രാഫ്റ്റ്‌സ് മാന്‍, പേ റോള്‍ എക്‌സിക്യൂട്ടീവ് എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എക്കൗണ്ടന്റിന്റെ 4 ഒഴിവുകളുണ്ട്. ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോ മെക്കാനിക്കല്‍ ഉല്‍പന്നങ്ങളില്‍ ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും പരിചയമുള്ള ഒരു സെയില്‍സ് എഞ്ചിനീയറുടെ ഒഴിവാണുള്ളത്.

ലൈറ്റിംഗ് ഷോറൂമില്‍ പരിചയമുള്ള മൂന്ന് സെയില്‍സ്മാന്‍ മാരെ വേണം. ഹോസ്പിറ്റാലിറ്റി ഉല്‍പന്നങ്ങളില്‍ 5 വര്‍ഷത്തെ പരിചയമുള്ള 2 സെയില്‍സ് കണ്‍സല്‍ട്ടന്റ്മാരേയും ബില്‍ഡിംഡ് മെറ്റീരിയല്‍സില്‍ പരിയമുള്ള 2 സെയില്‍സ് കണ്‍സല്‍ട്ടന്റ്മാരേയും വേണം. ഇവര്‍ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരായിരിക്കണം.

4- 5 വര്‍ഷത്തെ പരിചയമുള്ള 4 ഫീമെയില്‍ സെയില്‍സ് കോര്‍ഡിനേറ്റര്‍മാരുടേയും ഒഴിവുണ്ട്. 1 ത്രീ ഡി ഡ്രാഫ്റ്റ്‌സ് മാന്‍, 1 പേ റോള്‍ എക്‌സിക്യൂട്ടീവ് എന്നിവയാണ് ഒവിവുള്ള മറ്റു തസ്തികകള്‍.

ഖത്തറിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. recruitment@morexgroup.com എന്ന വിലാസത്തിലാണ് സ.വി.കള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682937, 66160579 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!