Breaking News

ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയാല്‍ അലങ്കരിച്ച് ഷെറാട്ടണ്‍ ഹോട്ടലും

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഷെറാട്ടണ്‍ ഹോട്ടല്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയാല്‍ അലങ്കരിച്ച കാഴ്ച കോര്‍ണിഷിനെയാകെ കോള്‍മയിര്‍ കൊള്ളിച്ചു.

ചരിത്രപരമായ ഇന്തോ ഖത്തര്‍ സൗഹൃദത്തിന്റെ ആഴം അടയാളപ്പെടുത്തിയാണ് ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമായ ഇന്ത്യന്‍ സമൂഹത്തിന്റെ റിപബ്‌ളിക് ദിനാഘോഷത്തില്‍ ഷെറാട്ടണ്‍ ഹോട്ടലും പങ്ക് ചേര്‍ന്നത്.

ഇന്ത്യന്‍ പതാകയുടെ വിസ്മയ കാഴ്ചയാല്‍ തിളങ്ങുന്ന ഷെറാട്ടണ്‍ ഹോട്ടലിന്റെ ചിത്രം ഇന്ത്യന്‍ അംബാസിഡര്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചത്.