Breaking News

ഇന്‍കാസ് സ്‌പോര്‍ട്‌സ് മീറ്റ് മാറ്റിവെച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ ഖത്തര്‍ ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദേശം മാനിച്ച് ഖത്തര്‍ ദേശീയ കായിക ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഫെബ്രുവരി 8, ചൊവ്വാഴ്ച ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച സ്‌പോര്‍ട്‌സ് മീറ്റ് മാറ്റിവച്ചു.

സ്‌പോര്‍ട്‌സ് മീറ്റിനു വേണ്ടി വിപുലമായ ഒരുക്കങ്ങളായിരുന്നു ഇന്‍കാസ് നടത്തിയിരുന്നത്.
മിറ്റിന് മാറ്റുകൂട്ടാന്‍ മലയാളികളുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയനും ആന്റ്ണി വര്‍ഗീസ്സ് (പെപ്പെ) യും അഭിനയിച്ച ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് സിനിമ ടീം ഒന്നടങ്കം സംവിധായകന്‍ നിഖില്‍ പ്രേംരാജിന്റെ നേതൃത്വത്തില്‍ ഖത്തറിലേക്ക് വരാനിരുന്നതായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ഇളവ് വരുന്നതിനനുസരിച്ച് ഉടന്‍ തന്നെ മറ്റൊരു ദിവസം വിപുലമായിതന്നെ സ്‌പോര്‍ട്‌സ് മീറ്റ് നടത്തുമെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.