Breaking News

കോവിഡ് കാലത്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സേവനം മികച്ചത്

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് കാലത്ത്് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സേവനം മികച്ചതാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കോവിഡ് രോഗികളെ മെഡിക്കല്‍ സൗകര്യങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സേവനം കോവിഡ് പാന്‍ഡെമിക്കിലുടനീളം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ ദിവസവും നൂറുകണക്കിന് നോണ്‍-കോവിഡ് എമര്‍ജന്‍സി കോളുകളോട് പ്രതികരിക്കുന്നത് തുടരുന്നതിന് പുറമേയാണിത്.
ആരോഗ്യ പ്രവര്‍ത്തരെല്ലാം പൊതുനന്മക്കായി സമര്‍പ്പിതമായാണ് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളും അവസരത്തിനൊത്തുയരണമെന്ന്
പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചും യോഗ്യരായവരൊക്കെ ബൂസ്റ്റര്‍ വാക്സിന്‍ എടുത്തും പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതില്‍ തങ്ങളുടെ പങ്ക് വഹിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഉദ്‌ബോധിപ്പിച്ചു.