Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഖത്തറിലെ അല്‍ ബലാഗ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്ന ഡാനിയല്‍ എഡ്വാര്‍ഡാണ് മരിച്ചത്. 69 വയസ്സായിരുന്നു.

ഭാര്യ മറിയ ദീര്‍ഘകാലം അമല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ഡെന്‍സില്‍ ഏക മകനും മോണിക മരുമകളുമാണ് .
സംസ്‌കാരം ചെന്നൈയിലെ കില്‍പൗക് ശ്മശാനത്തില്‍ ഇന്ന് നടക്കും.