Breaking News

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദോഹ : ഖത്തറിലെ ഉംസൈദില്‍ ഡെസേര്‍ട്ട് സഫാരിക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു .
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ അബ്നാസ് അബ്ദുല്ലയാണ് മരിച്ചത്. 32 വയസ്സായിരുന്നു. വാഹനം മറിഞ്ഞാണ് മരണമെന്നാണ് ലഭിക്കുന്ന വിവരം.

മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയിലാണെന്നും നടപടി ക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അബ്‌നാസിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയും രംഗത്തുണ്ട്.