Archived Articles

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് സംസ്‌കൃതിയുടെ പിന്തുണ

അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് സംസ്‌കൃതിയുടെ പിന്തുണ.

സംസ്‌കൃതിയുടെ വിവിധ യുണിറ്റുകളുടെ നേതൃത്വത്തില്‍ ശേഖരിച്ച ഇന്‍ഷൂറന്‍സ് അപേക്ഷകള്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ.കെ. ജലീലിന്റെ നേതൃത്വത്തില്‍ ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈമാറി. ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത്ത് സഹിര്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് മനാഫ് , അബ്ദുള്‍ അസീസ്, സന്തോഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.