Archived Articles

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റു വാങ്ങി മലയാളി പ്രമുഖര്‍

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റു വാങ്ങി മലയാളി പ്രമുഖര്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹ് മദ് പാതിരിപ്പറ്റ , വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂല്‍ മുന്‍ ഹെഡ്മാസ്റ്റര്‍ സി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഗ്രന്ഥകാരന്‍ മുഹമ്മദ് ഹുസൈന്‍ വാണിമേല്‍,  മാപ്പിള കവി ഷൈജല്‍ ഓടുങ്ങാക്കാട് , അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ സഹ് ല ഹംസ, ഓട്ടോ മാക്‌സ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് എന്നിവരാണ് ഗ്രന്ഥകാരനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസുമായി ബന്ധപ്പെടണം