Archived Articles

സ്വദേശികളിലും വിദേശികളിലും തരംഗമായി ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സ്വദേശികളിലും വിദേശികളിലും തരംഗം സൃഷ്ടിക്കുന്നു. നിരവധി സ്വദേശി പ്രമുഖരാണ് കഴിഞ്ഞ ദിവസം പുസ്‌കത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്.

അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ് നാസര്‍ അല്‍ റഈസ്, ഖലീഫ അല്‍ ബാക്കര്‍, സഅദ് അല്‍ നസ്ര്‍ , അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, മോറെക്‌സ് ഗ്രപ്പ് ചെയര്‍മാന്‍ ഷരീഫ് മൗലക്കിരിയത്ത്, ഫാര്‍മ കെയര്‍ മാനേജിംഗ് ഡയറക്ടര്‍ നൗഫല്‍ കട്ടയാട്ട് തുടങ്ങി നിരവധി പേരാണ് പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം