Breaking News

സ്‌കൂളുകളില്‍ കോവിഡ്, ക്‌ളാസിലെ മുഴുവന്‍ കുട്ടികളേയും പി.സി.ആര്‍. പരിശോധനക്ക് വിധേയമാക്കി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ ചില കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ക്‌ളാസുകളിലെ മുഴുവന്‍ കുട്ടികളേയും പി.സി.ആര്‍. പരിശോധനക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്.

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച ക്‌ളാസിലെ മുഴുവന്‍ കുട്ടികളേയും വെള്ളിയാഴ്ച രാവിലെ തന്നെ പി.സി.ആര്‍. പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് നടപടി.