Breaking News

ഖത്തറില്‍ ഇതിനകം 10 ലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ പുരോഗമിക്കുകയാണെന്നും ഇതിനകം 10 ലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായ യാതൊരു പാര്‍ശ്വ ഫലവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉമ്മുസലാലിലെ ബൂഗര്‍ണിലെ വാക്‌സിനേഷന്‍ കേന്ദ്രവും ലുസൈലിലെ ഡ്രൈവ് ത്രൂ സെന്ററും സജീവമായതോടെ നിത്യവും ആയിരക്കണക്കിനാളുകളാണ് ബൂസ്റ്റര്‍ ഡോസുകളെടുക്കുന്നത്. ഇതുവരെ1022567 ബൂസ്റ്റര്‍ ഡോസുകളാണ് നല്‍കിയത്.

സെപ്തംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ തുടങ്ങിയത്.