Archived Articles

ഖത്തര്‍ മഞ്ഞപ്പട സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ മഞ്ഞപ്പട സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി . ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 124 പേര്‍ രക്തം ദാനം ചെയ്തു.

ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ നടന്ന ക്യാമ്പ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

ഹമദ് ഹോസ്പിറ്റല്‍ പ്രതിനിധികളും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്  പി.എന്‍ ബാബുരാജനും ചേര്‍ന്ന് ഖത്തര്‍ മഞ്ഞപ്പടക്കുള്ള പ്രശംസാപത്രം കൈമാറി.

സ്ത്രീകള്‍ കൂടെ പങ്കാളികളായ രക്തദാന ക്യാമ്പില്‍ ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി ഖത്തര്‍ മഞ്ഞപ്പടയുടെ മൂന്നാമത് രക്തദാനക്യാമ്പില്‍ പങ്കെടുത്ത രക്തദാതാകള്‍ക്ക് സര്‍ട്ടിഫിക്കന്റെയും സൗജന്യ ആരോഗ്യ പരിശോധനാ കൂപ്പണിന്റെയും വിതരണം തുടക്കം കുറിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. രക്തദാന ക്യാമ്പില്‍ പങ്കെടുത്ത ആളുകളെ ഖത്തര്‍ മഞ്ഞപ്പടയിലെ മുന്‍നിര പ്രവര്‍ത്തകര്‍ അനുമോദിച്ചു.