Archived Articles

സമൂഹത്തില്‍ തരംഗം സൃഷ്ടിച്ച് ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സമൂഹത്തില്‍ തരംഗം സൃഷ്ടിക്കുന്നു. ഖത്തറിനകത്തും പുറത്തുമുള്ള ജീവിതത്തിന്റെ വിവിധ തുറകളിലുളള നിരവധി പ്രമുഖരാണ് നിത്യവും പുസ്തകം ഏറ്റുവാങ്ങുന്നത്.

ഖത്തറിലെ വ്യവസായ പ്രമുഖനും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ ഡോ. എം.പി. ഹസന്‍ കുഞ്ഞി, മെഡ്‌ടെക് കോര്‍പറേഷഷന്‍ സി.ഇ.ഒ. ഹാഫിസ് ഹസന്‍ കുഞ്ഞി, സി.ഒ. ഒ. അഖ്ദര്‍ കുദല്‍ എന്നിവര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകരയില്‍ നിന്നും മഹീന്ദ്ര ഹോളിഡേയ്‌സ് മാനേജര്‍ പ്രശാന്ത് മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും കഴിഞ്ഞ ദിവസം പുസ്തകം ഏറ്റുവാങ്ങി.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മീഡിയ പ്‌ളസ് അറിയിച്ചു.