Breaking News

ഖത്തറില്‍ ഇന്നുമുതല്‍ തണുപ്പ് കൂടിയേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ തണുപ്പ് കൂടിയേക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കുപടിഞ്ഞാറന്‍ കാറ്റ് വീണ്ടുമെത്തുന്നതിനാലാണിത്. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും തണുപ്പ് കൂടിയേക്കും.
പല ഭാഗങ്ങളിലും തണുപ്പ് 9 ഡിഗ്രിവരെ താഴാനിടയുണ്ട്.

പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ദൃശ്യ പരത കുറയാം. കടല്‍ പ്രക്ഷുബ്ദമായിരിക്കും.

അതിനാല്‍ ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!