Archived Articles

കുറയ്യാന്‍ 2022 സീസണ്‍ -3 : സനയ്യ സ്‌ട്രെയിക്കേഴ്‌സ് ജേതാക്കള്‍

റഷാദ് മുബാറക്

ദോഹ. യൂത്ത് ഫോറം റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച കുറയ്യാന്‍ 2022, ഇന്റര്‍ യൂണിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാമൂറ യുണൈറ്റഡിനെ പരാജയപ്പെടുത്തി സനയ്യ സെട്രെയിക്കേഴ്‌സ് ജേതാക്കളായി .

ടൂര്‍ണ്ണമെന്റിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള കളിയില്‍ മൈദര്‍ സമുറൈ മൂന്നിനെതിരെ നാല് ഗോളുക്കള്‍ക്ക് അബു ഹമൂര്‍ ബൂട്ടേഴ്‌സ്‌നെ പരാജയപ്പെടുത്തി.


ടൂര്‍ണമെന്റില്‍ ഏറ്റവും നല്ല ഗോള്‍ കീപ്പറായി സനയ്യ സെട്രെയിക്കേഴ്‌സ് താരം മുഹമ്മദ് ഷാദ്‌നെയും, ഏറ്റവും നല്ല കളിക്കാരനായി മാമൂറ യുണൈറ്റഡ്താരം ആജസ് ജമാലിനെയും തിരഞ്ഞെടുത്തു.

ആവേശകരമായ ടൂര്‍ണമെന്റില്‍ കായിക പാരമ്പര്യവും, പൈതൃകവും, സംസ്‌കാരവും വിളിച്ചൊതുന്ന പേരുകള്‍ ടീമുകള്‍ക്ക് നല്‍കി മാമൂറ യുണൈറ്റഡ്,സനയ്യ സ്‌ട്രെയിക്കേഴ്‌സ്, മൈദര്‍ സമുറൈ, അബുഹമൂര്‍ ബൂട്ടേഴ്സ്, അസീസിയ ബ്ലാസറ്റേഴ്‌സ് ഡ്രാഗണ്‍ എഫ് സി അല്‍ അത്തിയ, റിയല്‍ ഐന്‍ ഖാലിദ്,എന്നീ ഏഴ് ടീമുകള്‍ കളത്തിലിറങ്ങിയത് ശ്രദ്ധേയമായി.


യൂത്ത് ഫോറം ഖത്തര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി അബ്‌സല്‍ കിക്കോഫ് ചെയ്ത് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്തു.

യൂത്ത് ഫോറം കേന്ദ്രആക്റ്റിംഗ് പ്രസിഡന്റ് എം ഐ അസ് ലം തൗഫീഖ് , റയ്യാന്‍ സോണ്‍ പ്രസിഡന്റ് ഷുക്കൂര്‍ , സോണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍, സ്‌പോട്‌സ് വിംഗ് കണ്‍വീനര്‍,മെഡിക്കല്‍ വിംഗ് കോര്‍ഡിനേറ്റര്‍ ബസ്സാം എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

സോണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!