Breaking News

നെറ്റ് വര്‍ക്കിലെ തടസ്സങ്ങള്‍ നീങ്ങി , ഉരീദു ഖത്തര്‍ സേവനങ്ങള്‍ പഴയ നിലയിലായി

അമാനുല്ല വടക്കാങ്ങര

ദോഹ. നെറ്റ് വര്‍ക്കിലെ തടസ്സങ്ങള്‍ നീങ്ങി , ഉരീദു ഖത്തര്‍ സേവനങ്ങള്‍ പഴയ നിലയിലായി. തങ്ങളുടെ ശൃംഖല ഇപ്പോള്‍ സാധാരണ നിലയിലാണെന്ന് ഉരീദു ഖത്തര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഞങ്ങളുടെ നെറ്റ് വര്‍ക്ക് ഇപ്പോള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചില ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായതില്‍ ഞങ്ങള്‍ വീണ്ടും ക്ഷമ ചോദിക്കുന്നു,’ ഉരീദൂ ഖത്തര്‍ ട്വീറ്റ് ചെയ്തു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ ഉരീദു ഖത്തര്‍ നെറ്റ് വര്‍ക്കില്‍ തടസ്സം നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു. പലര്‍ക്കും ഫോണ്‍ വിളിക്കാന്‍ കഴിഞ്ഞില്ല. വേറെ പലരും ബാങ്കുകളില്‍ നിന്നും ഒ.ടി.പി. ലഭിച്ചില്ലെന്നാണ് പരാതിപ്പെട്ടത് .

എന്നാല്‍ ഉച്ചയോടെ തന്നെ പ്രശ്‌നങ്ങളൊക്കെ ഏറെക്കുറേ പരിഹരിച്ച് സേവനങ്ങള്‍ സാധാരണ നിലയിലായി.