Archived Articles

വാണിമേല്‍ ഫോറം സുവനീര്‍ പ്രകാശനവും ജനറല്‍ ബോഡിയും വെളളിയാഴ്ച

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം ജനറല്‍ ബോഡിയും സുവനീര്‍ പ്രകാശനവും വെള്ളിയാഴ്ച ഉച്ചക്ക് 12 .30 മുതല്‍ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

സുവനീര്‍ ‘ കടല്‍ ദൂരം ‘ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ . ബാബുരാജന്‍ പ്രകാശനം ചെയ്യും . ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് , വരവ് ചിലവ് കണക്ക് , ജീവകാരുണ്യ വിഭാഗമായ തണല്‍ റിപ്പോര്‍ട്ട് , പ്രത്യാശ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന കെ .കെ കുഞ്ഞബ്ദുല്ലക്കുള്ള യാത്രയയപ്പും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

ഖത്തറിലുള്ള മുഴുവന്‍ വാണിമേല്‍ നിവാസികളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് പ്രവാസി ഫോറം ജനറല്‍ സെക്രട്ടറി ഷമ്മാസ് കളത്തില്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!