Breaking News

ഖത്തറില്‍ കോവിഡ് രോഗമുക്തിയില്‍ ഗണ്യമായ പുരോഗതി, ഇന്നാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് രോഗമുക്തിയില്‍ ഗണ്യമായ പുരോഗതി, ഇന്നാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17970 പരിശോധനകളില്‍ 5 യാത്രക്കാര്‍ക്കടക്കം മൊത്തം 127 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് 324 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1572 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരേയുും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 27 പേര്‍ ആശുപത്രിയിലും 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്