Breaking News

സിനോഫാം, സിനോവാക്, സ്പുട്‌നിക്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളെടുത്ത് ഓണ്‍ അറൈവല്‍ വിസക്ക് വരുന്നവര്‍ പോസിറ്റീവ് സിറോളജി ആന്റി ബോഡി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ. സിനോഫാം, സിനോവാക്, സ്പുട്‌നിക്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളെടുത്ത് ഓണ്‍ അറൈവല്‍ വിസക്ക് വരുന്നവര്‍ പോസിറ്റീവ് സിറോളജി ആന്റി ബോഡി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം . ഖത്തര്‍ ട്രാവല്‍ നയമനുസരിച്ച് ഈ വാക്‌സിനുകള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായി അംഗീകരിച്ച വാക്‌സിനുകളാണ് . സിറോളജി ആന്റി ബോഡി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റിന് പരിശോധിച്ച ദിവസം മുതല്‍ ഒരു മാസത്തെ സാധുതയുണ്ടാകും.

കഴിഞ്ഞ ദിവസം ഇഹ് തിറാസ് അപ്രൂവലിന്റെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചു.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 14 ദിവസം കഴിഞ്ഞ് 6 മാസം വരെയാണ് ഈ വാക്‌സിനുകളുടെ കാലാവധി.