Breaking News

ഫിഫ 2022 ലോക കപ്പിന് യോഗ്യത നേടി 29 ടീമുകള്‍

റഷാദ് മുബാറക്

ദോഹ. 2022 നവംബര്‍ 21 മുതല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ 2022 ലോക കപ്പിന് യോഗ്യത നേടി 29 ടീമുകള്‍. അമേരിക്കയും മെക്‌സിക്കോയുമാണ് കഴിഞ്ഞ ദിവസം യോഗ്യത നേടിയത്. ഇനി 3 ടീമുകളാണ് യോഗ്യത നേടാനുള്ളത്.

ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഏതൊക്കെ ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടുകയെന്ന് നാളെ രാത്രിയോടെ അറിയാം. ഖത്തര്‍ സമയം വൈകുന്നേരം 7 മണിക്ക് ദോഹ എക്‌സിബിഷന്‍ ആന്റ്് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫൈനല്‍ ഡ്രോ നടക്കുക.