Archived Articles

സ്‌നേഹതീരം ഖത്തര്‍ ഇഫ്താര്‍ ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. രണ്ടു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്‌നേഹതീരം ഖത്തര്‍ മിഡ്മാക് സിഗ്‌നലിനടത്തുള്ള ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ കോംപൗണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം എഴുപതോളം കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ഭംഗിയായ സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി.

ഇരുനൂറോളം പേര്‍ പങ്കെടുത്ത ഇഫ്താറിന് ശേഷം നടന്ന പൊതുയോഗം ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ ഉത്ഘാടനം ചെയ്തു. സ്‌നേഹതീരം പ്രസിഡന്റ് മുസ്തഫ എം.വി അധ്യക്ഷത വഹിച്ച യോഗത്തില്‍ ദോഹയിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകരായ റഊഫ് കൊണ്ടോട്ടി, ഇല്ല്യാസ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളും, വൈസ് പ്രസിഡന്റ് അലി കളത്തിങ്കല്‍ റമദാന്‍ സന്ദേശവും നല്‍കി. ജനറല്‍ സെക്രട്ടറി സലിം സ്വാഗതവും ട്രഷറര്‍ ഷെമീം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!