Breaking News

ഖത്തറില്‍ ഈദുല്‍ ഫിത്വറിന് ഈദുഗാഹുകളുണ്ടായേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ ഗണ്യമായി മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിന് പള്ളികള്‍ കൂടാതെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഈദുഗാഹുകളുണ്ടായേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനവും പ്രഖ്യാപനവും മതകാര്യ മന്ത്രാലയം നടത്തുമെന്നാണറിയുന്നത്.

ഈദുല്‍ ഫിത്തറിനായി പൊതു പാര്‍ക്കുകളും പ്രാര്‍ത്ഥനാ മൈതാനങ്ങളും ഒരുക്കാനുള്ള ശ്രമങ്ങള്‍ മുനിസിപ്പാലിറ്റികള്‍ ഊര്‍ജിതമാക്കിയതായി പ്രാദോശിക അറബി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ എവിടെയൊക്കെയാണ് ഈദുഗാഹുകളുണ്ടാവുക എന്നത് സംബന്ധിച്ച് വരും ദിവസങ്ങളിലേ വ്യക്തത ഉണ്ടാവുകയുള്ളൂ.