Breaking News

പെരുന്നാള്‍ തിരക്ക്, നേരത്തെയെത്തിയില്ലെങ്കില്‍ യാത്ര നഷ്ടപ്പെടാം

അമാനുല്ല വടക്കാങ്ങര

ദോഹ: പെരുന്നാള്‍ തിരക്ക് കൂടിയ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട സമയത്ത് എയര്‍പോര്‍ട്ടിലെത്തിയില്ലെങ്കില്‍ യാത്ര നഷ്ടപ്പെടാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകിയെത്തിയ പലര്‍ക്കും യാത്ര നഷ്ടപ്പെട്ടതായി അറിയുന്നു.

കഴിയുന്നതും ഓണ്‍ ലൈനില്‍ ചെക്കിന്‍ ചെയ്യാനും യാത്രയുടെ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്താനും അധികൃതര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയമായതിനാല്‍ എല്ലാവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണം. എന്തെങ്കിലും കാരണവശാല്‍ യാത്ര മുടങ്ങിയാല്‍ പിന്നെ അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് ലഭിക്കാന്‍ പ്രയാസമായിരിക്കും.