Breaking News

ഖത്തറില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ ഈദുല്‍ ഫിത്വര്‍ അവധി

അമാനുല്ല വടക്കാങ്ങര

ദോഹ: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം മൂന്ന് ദിവസത്തെ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു.

ഖത്തര്‍ തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഈദുല്‍ ഫിത്തര്‍ അവധി മൂന്ന് ദിവസമാണ്. എന്നാല്‍ തൊഴില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് ഈദ് അവധിക്കാലത്ത് തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെങ്കില്‍, തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74) ല്‍ പ്രതിപാദിച്ചിരിക്കുന്ന ഓവര്‍ടൈം ജോലിയും അലവന്‍സുകളും സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

ഈദ് അല്‍ ഫിത്വര്‍ പ്രമാണിച്ച് എല്ലാ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും മന്ത്രാലയം അഭിനന്ദനങ്ങള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!