Archived Articles

തളിക്കുളം ഗ്രാമോല്‍സവം മെയ് 29 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ തളിക്കുളത്തുകാരുടെ കൂട്ടായ്മായ തളിക്കുളം സൗഹൃദ കൂട്ടായ്മാ ഒരുക്കുന്ന തളിക്കുളം ഗ്രാമോല്‍സവം മെയ് 29 ഞായറാഴ്ച വൈകീട്ട് 7മണിക്ക് ഐ.സി.സി. അശോക ഹാളില്‍ നടക്കും. ചടങ്ങില്‍ ടി.എന്‍.പ്രതാപന്‍ എം.പി. മുഖ്യ അതിഥിയായി പങ്കെടുക്കും.

ദോഹയിലെ കലാ സാംസ്‌കാരിക നായകന്‍മാര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഖത്തറിലെ എല്ലാം തളിക്കുളം നിവാസികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എ.എസ്.എം. ബഷീര്‍ (66880575), സുനിലാല്‍ സി.കെ (31024680) എന്നിവരുമായി ബന്ധപ്പെടാം.