Breaking News

ലോക കപ്പിനെത്തുന്ന നിരവധി അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തര്‍ യൂണിവേര്‍സിറ്റി

റഷാദ് മുബാറക്

ദോഹ: ലോക കപ്പിനെത്തുന്ന നിരവധി അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തര്‍ യൂണിവേര്‍സിറ്റി . അര്‍ജന്റീനിയന്‍, സ്പാനിഷ് ടീമുകള്‍ ഖത്തര്‍ യൂണിവേര്‍സിറ്റിയെ തങ്ങളുടെ താവളമായി ഇതിനകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്.

”വരാനിരിക്കുന്ന ലോകകപ്പില്‍ തങ്ങളുടെ താമസസ്ഥലമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് തിരഞ്ഞെടുത്ത അര്‍ജന്റീന, സ്പാനിഷ് ടീമിന് ആതിഥേയത്വം വഹിക്കാന്‍ സര്‍വകലാശാല തയ്യാറെടുക്കുകയാണെന്ന് ഖത്തര്‍ യൂണിവേര്‍സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ അല്‍-ഡെര്‍ഹാം പറഞ്ഞു. ആരോഗ്യ സുരക്ഷാ ആവശ്യകതകള്‍ക്ക് അനുസൃതമായി ഏറ്റവും പുതിയ സംവിധാനങ്ങളുള്ള റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് പുറമേ അന്തര്‍ദ്ദേശീയ, ഒളിമ്പിക് സവിശേഷതകള്‍ക്ക് അനുസൃതമായി നിര്‍മ്മിച്ച നിരവധി വിശിഷ്ട കായിക സൗകര്യങ്ങളും ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് സ്വന്തമാണ് . ”സര്‍വകലാശാലയുടെ കാമ്പസില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാണുള്ളത്. ലോകകപ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!