Breaking News

ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ജൂണ്‍ 10 വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ പുതിയ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത ആഴ്ചയുടെ ആരംഭം വരെ 38 കെ.ടി.യില്‍ വരെ എത്തുന്ന പുതിയ കാറ്റ് തുടര്‍ന്നേക്കാമെന്നും തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുളളതിനാല്‍ ദൃശ്യപരത കുറഞ്ഞേക്കുമെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
കടല്‍ തിരമാലകള്‍ ചിലപ്പോള്‍ 5-8 അടി മുതല്‍ 13 അടി വരെ ഉയരാം.
ഖത്തര്‍ കാലാവസ്ഥാ വകുപ്പ് എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പിന്തുടരാനും അഭ്യര്‍ത്ഥിച്ചു.