Breaking News

ഖത്തറില്‍ പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു

ദോഹ. ഖത്തറില്‍ പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു . തൃശൂര്‍ ജില്ലയില്‍ ചെന്ത്രാപ്പിന്നി ഈസ്റ്റ് അന്താറത്തറ യൂസഫ് മകന്‍ ഫൈസല്‍ (47) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായിരുന്നു.

തട്ടകം ചെന്ത്രാപ്പിന്നി ഖത്തര്‍ കൂട്ടായ്മയുടെ മുന്‍ പ്രസിഡണ്ടും അല്‍ഖോറിലെ ബിസിനസ്സുകാരനുമായിരുന്നു.
ഷകീലയാണ് ഭാര്യ. മെഹബാസ് മകനാണ് .
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!