Breaking News

വുഖൂദ് അല്‍ വാബ് പെട്രോള്‍ സ്റ്റേഷന്‍ തുറന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഫ്യൂവല്‍ കമ്പനി (വുഖൂദ്്) അല്‍ വാബില്‍ പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറന്നു. 4750 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പെട്രോള്‍ സ്റ്റേഷനില്‍ 6 ഡിസ്‌പെന്‍സറുകളുള്ള 3 പാതകളുണ്ടെന്ന്
വുഖൂദ് സോഷ്യല്‍ മീഡിയയിലെ അറിയിപ്പില്‍ പറഞ്ഞു.
ചെറുവാഹനങ്ങള്‍ക്കുള്ള പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന കൂടാതെ സിദ്ര കണ്‍വീനിയന്‍സ് സ്റ്റോര്‍, എല്‍പിജി സിലിണ്ടര്‍ ‘ഷഫാഫ്’ വില്‍പ്പന എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ സമയ സേവനങ്ങളും സ്റ്റേഷന്‍ വാഗ്ദാനം ചെയ്യുമെന്ന്
വുഖൂദ് പറഞ്ഞു.