Breaking News

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെ ഗവണ്‍മെന്റ് ഓഫീസുകള്‍ രാവിലെ 7 മണി മുതല്‍ 11 മണി വരെ 20% ശേഷിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19,വരെ, സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20% ആയി കുറയുകയും 80% ജീവനക്കാര്‍ വിദൂരമായി ജോലി ചെയ്യുകയും ചെയ്യും. പ്രവൃത്തി സമയം രാവിലെ 7 മുതല്‍ 11 വരെ ആയിരിക്കും.

ഫിഫ 2022 ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങള്‍ക്കനുസൃതമായി ഇന്ന് ചേര്‍ന്ന ഖത്തര്‍ കാബിനറ്റാണ്് ഈ തീരുമാനം പ്രഖ്യാപിച്ചത്.

സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഈ തീരുമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പതിവുപോലെ ബിസിനസ്സ് നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!