Archived Articles

സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികളെ അനുമോദിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹ അല്‍മദ്റസതുല്‍ ഇസ് ലാമിയ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികളെ അനുമോദിക്കുകയും അവര്‍ക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുമായി ബന്ധപ്പെട്ട പൊതുചോദ്യങ്ങളായിരുന്നു ക്വിസ് മത്സരത്തിന്റെ ഉള്ളടക്കം. എല്ലാ ക്ലാസുകളില്‍ നിന്നും പ്രഥമ ഘട്ട ക്വിസ് മത്സരത്തില്‍ വിജയിച്ചവരെ എല്‍. പി, യു. പി, സെക്കണ്ടറി തുടങ്ങിയ മൂന്ന് കാറ്റഗറികളാക്കി തിരിച്ചായിരുന്നു ഫൈനല്‍ മത്സരം നടത്തിയത്.

സെക്കണ്ടറി തലത്തില്‍ ഹുസ്ന റൈഹാന, അമന്‍ ഫര്‍ഹാന്‍, ഷാന്‍ ശംറാസ് എന്നീ വിദ്യാര്‍ത്ഥികള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ലിബാന്‍ അബ്ദുല്‍ മുനീര്‍, ഹന്നാ ഫാസില്‍, റയ്യാന്‍ നാജിം എന്നിവര്‍ യു. പി തലത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്‍. പി തലത്തില്‍ മുഹമ്മദ് ഇല്‍ഹാം ഒന്നാം സ്ഥാനവും, ഹംദാന്‍ ബിന്‍ ഹാശിം, ഹെസ്സ ഷബീര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും സദീദ അബ്ദുസ്സമദ് മൂന്നാസ്ഥാനവും നേടി.

സി. ഐ. സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഈനുദ്ധീന്‍, എം എം സി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ വാസിഅ്, കോഡിനേറ്റര്‍മാരായ ഉഥ്മാന്‍ പുലാപറ്റ, മുശ്താഖ്, എല്‍. പി സെഷന്‍ ഹെഡ് സി. കെ അബ്ദുല്‍ കരീം, ഉസ്താദ് അബുല്ലൈഥ് തുടങ്ങിയവര്‍ സമ്മാനവിതരണം നിര്‍വഹിച്ചു